News One Thrissur
Updates

ശ്വാസകോശ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സയും സമഗ്ര പരിചരണവും ഇനി ഒരു കുടക്കീഴിൽ

തൃശ്ശൂർ: ശ്വാസകോശ രോഗങ്ങളുടെ ആധുനിക ചികിത്സാ രംഗത്ത് പുതിയ ചുവടുവെപ്പുമായി തൃശ്ശൂർ കിംസ് ഹോസ്പിറ്റൽ. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച അഡ്വാൻസ്ഡ് ലംഗ് കെയർ സെന്ററും റെസ്പിറേറ്ററി ഐ.സി.യുവും പ്രവർത്തനം ആരംഭിച്ചു. ‘Care for Every Breath – ഓരോ ശ്വാസത്തിനും കരുതൽ’ എന്ന സന്ദേശമുയർത്തി ആരംഭിച്ച പുതിയ ചികിത്സാ കേന്ദ്രം ശ്വാസകോശ രോഗികൾക്ക് മികച്ച ചികിത്സയും സമഗ്ര പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
തൃശ്ശൂർ എം.എൽ.എ രാജൻ ജോസ് പല്ലൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റോൺ ജോണി അഡ്വാൻസ്ഡ് ലംഗ് കെയർ സെന്ററിന്റെ പ്രത്യേകതകളും ചികിത്സാ സൗകര്യങ്ങളും വിശദീകരിച്ചു. ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആന്റണി കല്ല്യത്ത് റെസ്പിറേറ്ററി ഐ.സി.യുവിന്റെ പ്രവർത്തനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പരിചയപ്പെടുത്തി.
കിംസ് ഹോസ്പിറ്റൽ സി.ഇ.ഒ ഫർഹാൻ യാസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ധിൽനാസ് എ.എസ് ആശംസകൾ നേർന്നു. ഡോ. നന്ദിത രാംസിംഗ് നന്ദി രേഖപ്പെടുത്തി.
ശ്വാസകോശ രോഗങ്ങളുടെ പ്രാരംഭ ഘട്ടത്തിലുള്ള കൃത്യമായ നിർണയം, വിദഗ്ധ ചികിത്സ, ഗുരുതരമായ രോഗാവസ്ഥകളുടെ പരിചരണം, തുടർചികിത്സ എന്നിവയെല്ലാം ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അടിയന്തരവും തീവ്രപരിചരണവും ആവശ്യമായ രോഗികൾക്കും റെസ്പിറേറ്ററി ഐ.സി.യു പ്രയോജനപ്പെടും.
ഉദ്ഘാടന പ്രസംഗത്തിൽ കിംസ് ഹോസ്പിറ്റലിന്റെ വളർച്ചയും ആരോഗ്യരംഗത്തെ സേവനങ്ങളും എം.എൽ.എ പ്രത്യേകം പരാമർശിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി കിംസ് ആരോഗ്യസേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ടെന്നും 21,000ത്തോളം ജീവനക്കാർ സ്ഥാപനത്തിന്റെ ഭാഗമായി സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ ചികിത്സയ്ക്കായി എത്തുന്നവർ പൂർണ ആരോഗ്യത്തോടെ തിരിച്ചുപോകുമെന്ന വിശ്വാസമാണ് ജനങ്ങൾക്ക് കിംസിനോടുള്ളത്’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരോഗ്യരംഗത്ത് ജനങ്ങൾ സ്ഥാപനത്തിനർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായി.
അത്യാധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഒരുമിക്കുന്ന പുതിയ ലംഗ് കെയർ സെന്ററും റെസ്പിറേറ്ററി ഐ.സി.യുവും തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും ശ്വാസകോശ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ നവീകരണത്തിൻ്റെയും ശീവേലി നടപ്പുര നിർമ്മാണത്തിൻ്റേയും ശിലാസ്ഥാപനം നടത്തി.

Sudheer K

ചേർപ്പിൽ ഗാന്ധി ജയന്തി ദിനാചരണം

Sudheer K

സുഭാഷിണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!