കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള ഇടിവ് ഇന്നും തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 2,040 രൂപ കുറഞ്ഞ് 97, 720 രൂപയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടരുകയാണ്.
