News One Thrissur
Updates

അന്തിക്കാട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ.രാജനും ഗീത ഗോപിയും

അന്തിക്കാട്: എൽഡിഎഫ് സാരഥികളായ കെ.രാജനും (ഒല്ലൂർ), ഗീത ഗോപിയും (നാട്ടിക ) ചെത്തുതൊഴിലാളി സമരത്തിൻ്റെ സ്മരണകളിൽ ജ്വലിക്കുന്ന, അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രാവിലെ അന്തിക്കാട് ചടയംമുറി സ്മാരകത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു.കൂലിക്കും തൊഴിലിനുമായി സന്ധിയില്ലാ സമരം നയിച്ച പോരാളികളുടെ വിപ്ലവ സ്മരണകൾ ഇരമ്പുന്ന സമരഭൂവാണ് അന്തിക്കാട്. ഇടതുപക്ഷ വിജയം സുനിശ്ചിതമാക്കാൻ പൂർവ്വസൂചികൾ നൽകിയ ത്യാഗനിർഭരമായ പോരാട്ട വീര്യമാണ് എക്കാലത്തും ഇടതുപക്ഷത്തിൻ്റെ കരുത്തെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ടി.ആർ.രമേഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥികളായ കെ.രാജനും, ഗീത ഗോപിയും സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.കെ.ഷാജൻ, എ.എസ്.ദിനകരൻ, കെ.പി.സന്ദീപ്, ഷീല വിജയകുമാർ,എ.വി.ശ്രീവത്സൻ, കെ.എം.കിഷോർകുമാർ, കെ.കെ.ജോബി, ടി.കെ.മാധവൻ, കെ.എം.ജയദേവൻ, ഷീന പറയങ്ങാട്ടിൽ, സി.ആർ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

മുഹമ്മദലി ഹാജി അന്തരിച്ചു.

Sudheer K

ജമീല അന്തരിച്ചു.

Sudheer K

മണലൂർ പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!