കൊടുങ്ങല്ലൂർ : എടവിലങ്ങിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയാക്കിയ സംഭവത്തിൽ
പ്രതിയായ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പറവൂർ പെരുമ്പടന്ന കളവന്തറ യദു കൃഷ്ണനെ (26)യാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു.ഞായറാഴ്ചയാണ് എടവിലങ്ങ് സ്കൂളിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാനായ ലോകമല്ലേശ്വരം പെട്ടിക്കാട്ടിൽ വൈശാഖ് (31) മരിച്ചത്.
