News One Thrissur
Updates

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: കോൺഗ്രസ് വാടാനപ്പള്ളിയിൽ പ്രതിഷേധ സംഗമം നടത്തി.

വാടാനപ്പള്ളി : മഹാത്മാ ഗാന്ധിയുടെ പേരിൽ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ബി.ജെ.പി സർക്കാർ വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും തളിക്കുളം ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റുമായ സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. മുസ്തഫ അധ്യക്ഷത വഹിച്ചു. മണലൂർ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻ്റ് കെ.എസ്. ദീപൻമാസ്റ്റർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ഹാഷിം ,മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഷീജ ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ,വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം ഷെഫീന ഷെബീർ അലി എന്നിവർ സംസാരിച്ചു.

Related posts

ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി നടത്താൻ മന്ത്രി സഭ തീരുമാനം

Sudheer K

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

ചേർപ്പിൽ റിട്ട: നേവി ഉദ്യോഗസ്ഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!