News One Thrissur
Updates

പറമ്പൻതളി ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി

മുല്ലശേരി: പ്രസിദ്ധമായ പറമ്പൻതളി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി. ആഘോഷത്തിന്റെ ചടങ്ങുകൾ പൂർവാധികം ഭംഗിയോടെ നടന്നു.
ഷഷ്ഠിയുടെ പ്രധാന ചടങ്ങുകൾ ദിവസമായ ഇന്ന് രാവിലെ 4.00 ന് നട തുറന്നു..തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരുന്നു . പത്തുമണി മുതൽ ഏഴു ദേശങ്ങളിൽ നിന്നുള്ള കമ്മിറ്റികളുടെ ശൂലം വരവ് ക്ഷേത്രത്തിൽ എത്തിത്തുടങ്ങി.
ഏഴു ദേശങ്ങളിൽ നിന്നായി 300 ഓളം മുരുക ഭക്തർ ശൂലധാരികളായും കട്ടാരം വലി, അഭിഷേകത്തിനുള്ള ദ്യവ്യങ്ങൾ തുടങ്ങിയ ആചാരങ്ങളുമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 11 30 വരെ ക്ഷേത്രത്തിൽ അഭിഷേകങ്ങൾ നടന്നു.തുടർന്ന് തന്ത്രി ബ്രഹ്മശ്രീ താമരപ്പിള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവകം, പഞ്ചഗവ്യം ഉച്ചപൂജ തുടങ്ങി ചടങ്ങുകൾ നടന്നു. ശൂല ഘോഷയാത്രകൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനിച്ചു. വൈകിട്ട് ദീപാരാധനയോട് കൂടി നാദസ്വരത്തിന്റെയും കാവടിയുടെയും അകമ്പടിയോടെയുള്ള പ്രദക്ഷിണവും നടന്നു.. ഷഷ്ഠി ദിവസത്തെ വിശേഷ വഴിപാടായ കുലവാഴ വിതാനവും നടന്നു.
തുടർന്ന് പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ ക്ഷേത്രം നാട്യ മണ്ഡപത്തിൽ കലാസാംസ്കാരിക പരിപാടികൾ സംഗീത നിശ,വീര നാട്യങ്ങൾ, ചിന്ത് പാട്ടുകൾ, ഭജൻസ് തുടങ്ങി കലാപരിപാടികൾ നടക്കും,21 ആം തീയതി ശനിയാഴ്ച വൈകിട്ട് 30 ഓളം കമ്മിറ്റികളുടെ ഗ്രാമപ്രദക്ഷിണവും ഉണ്ടായിരിക്കും. വൈകിട്ട് ആറുമണി മുതൽ 10.30വരെ ക്ഷേത്രം മൈതാനിയിൽ 11 കമ്മിറ്റികളുടെ ആഘോഷ പരിപാടികൾ എത്തിച്ചേരും, ഇരുപത്തിരണ്ടാം തീയതി രാവിലെ മുതൽ 24 കമ്മിറ്റികളിൽ നിന്നും ആരംഭിക്കുന്ന കാവടി ആഘോഷങ്ങൾ നാലുമണി മുതൽ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും രാത്രി 9 30 വരെ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കും.പോലീസിന്റെയും വളയണ്ടിയന്മരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

Related posts

ലഹരി മാഫിയക്കെതിരെ പോലീസിന് വിവരം നല്‍കിയതിന് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ച ലഹരി സംഘം അറസ്റ്റിൽ

Sudheer K

കയ്പമംഗലത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം

Sudheer K

മുഖ്യമന്ത്രി നാളെ തൃപ്രയാറിൽ

Sudheer K

Leave a Comment

error: Content is protected !!