News One Thrissur
Updates

ബസുകളുടെ മത്സരയോട്ടം: കാഞ്ഞാണിയിൽ മൃതദേഹവുമായി എത്തിയ ആംബുലൻസ് വഴിയിൽ കുടുങ്ങി

കാഞ്ഞാണി: സംസ്ഥാന പാത കാഞ്ഞാണിയിൽ ബസുകളുടെ മത്സരയോട്ടത്തിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ മൃതദേഹവുമായി എത്തിയ ആംബുലൻസ് കുടുങ്ങി. ബുധനാഴ്ച്ച വൈകിട്ട് കാഞ്ഞാണി സെന്ററിന് സമീപമാണ് മത്സരിച്ചോടി വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ നിന്ന് വളവ് തിരിഞ്ഞ് ആംബുലൻസ് കയറി വന്നതോടെ ബസ് പെട്ടെന്ന് തിരിച്ചു. ഇതോടെ ഇടതുവശത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ ബസിൽ തട്ടുകയായിരുന്നു. ഇരു ബസിലെയും ജീവനക്കാർ തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായതോടെ സംസ്ഥാന പാതയിലെ ഗതാഗതം ഏറെ നേരം നിശ്ചലമായി. ആംബുലൻസിൽ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളും പിറകെ വാഹനങ്ങളിൽ എത്തിയ യാത്രക്കാരും ഇതോടെ വഴിയിൽ കുടുങ്ങി.

Related posts

ഓണാഘോഷം: കണ്ടശ്ശാംകടവ് പള്ളിയിൽ മെഗാ തിരുവാതിരക്കളി.

Sudheer K

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

Sudheer K

ഓൺലൈനിൽ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്നും 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!