News One Thrissur
Updates

കൂർക്കഞ്ചേരിയിൽ വൻ കവർച്ച; അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു.

തൃശൂർ: കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുടുംബവും ഒരാഴ്ചയായി എറണാകുളത്ത് ആയിരുന്നു. ഇന്ന് രാവിലെ കുറുക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഹസ്സൻ അലി മോഷണവിവരം അറിയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്കോഡും നെടുപുഴ പോലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോക്സ് കോഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും.

Related posts

അന്തിക്കാട് ഹൈസ്കൂളിന്റെ 76 -ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

Sudheer K

സിജോ ജോർജ് ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ്, വിദ്യാ രമേഷ് വൈസ് പ്രസിഡൻ്റ്.

Sudheer K

മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിന് വ്യാപാരിമിത്ര 10 ലക്ഷം രൂപയും, നിയുക്ത എം എൽ എക്ക് സ്വീകരണവും നൽകി

Sudheer K

Leave a Comment

error: Content is protected !!