News One Thrissur
Updates

സിജോ ജോർജ് ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ്, വിദ്യാ രമേഷ് വൈസ് പ്രസിഡൻ്റ്.

ചേർപ്പ് : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി രണ്ടാം വാർഡിൽ നിന്ന് വിജയിച്ച
സിജോ ജോർജിനെയും ഒമ്പതാം വാർഡിൽ നിന്ന് വിജയിച്ച വിദ്യാ രമേഷിനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വൂർ സ്വദേശിയായ സിജോ ജോർജ് കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് പ്രസിഡൻ്റും കൂടിയാണ്. 22 അംഗ ഭരണ സമിതിയിൽ പതിനൊന്ന് സീറ്റിൽ യുഡിഎഫും, ഏഴ് സീറ്റിൽ എൽഡിഎഫും, നാല് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചിരുന്നു.യുഡിഎഫിലെ 11 അംഗങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി.എച്ച്. ഉമ്മറും, എൽ.ഡി.എഫ് നാലാം വാർഡ് അംഗം പി. വി സതിയും വോട്ട് ചെയ്തത് സിജോവിനായിരുന്നു. ഇതോടെ 13 അംഗങ്ങളുടെ പിന്തുണയാണ് സിജോവിന് ലഭിച്ചത്. വൈസ് പ്രസിഡൻ്റായ വിദ്യാ രമേഷിന് 12 വോട്ട് ലഭിച്ചു.

Related posts

മണലിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

ഖത്തറിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്.

Sudheer K

സൗദ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!