News One Thrissur
Updates

തളിക്കുളം എസ്.എൻ.വി.യു.പി സ്കൂൾ ശതാബ്ദി: പൂർവ്വ വിദ്യാർത്ഥികളുടെ .ഗുരുശിഷ്യ സംഗമം സെപ്തംബർ 19ന്

തൃപ്രയാർ: തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുശിഷ്യ സംഗമം സെപ്തംബർ 19ന് രാവിലെ 10 ന് വിദ്യാലയ അങ്കണത്തിൽ വെച്ച് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഗീത ഗോപി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. അമ്പിളി മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും. പിടിഎ എം. പിടിഎ. ഒ എസ് എ. ഭാരവാഹികളും.ചടങ്ങിൽ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ മാനേജർ ഇ.എ. സുഗതകുമാർ, പ്രധാനധ്യാപിക
പി.ബി. സജിത, എ. ബാലസുബ്രഹ്മണ്യൻ, പി.സി. ബീന, ജയപാലൻ കടവിൽ എന്നിവർ പങ്കെടുത്തു

Related posts

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി.

Sudheer K

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ സോഷ്യൽ മീഡിയ താരം വീണ്ടും അറസ്റ്റിൽ.

Sudheer K

കൂരിക്കുഴിയിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവം: പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!