തൃശൂർ: മതിലിടിഞ്ഞ് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. പീച്ചി പായക്കണ്ടം തൊട്ടി പറമ്പിൽ പത്മനാഭൻ്റെ ഭാര്യ തങ്കമണി (62) ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി കെ എഫ് ആർ ഐ യുടെ മതിലാണ് ഇടിഞ്ഞ് വീണത്. തൊഴിലുറപ്പ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.45ഓടെ യാണ് സംഭവം നടന്നത്.
