News One Thrissur
Updates

റാപ്പര്‍ വേടൻ വിവാഹിതനായി.

തൃശൂർ: റാപ്പര്‍ വേടൻ വിവാഹിതനായി. തീരൂരിലെ ഫ്ലാറ്റില്‍ നടന്ന ചടങ്ങില്‍ ത്യശൂര്‍ സബ് റജിസ്ട്രാര്‍ ജെൂമെ ബിനോയി നേത്യത്വം നല്‍കി. വൈകിട്ട് 5 30 ഓടെയാണ് റിജിസട്രാര്‍ ഫ്ലാറ്റില്‍ എത്തിയത്. എഴുത്തുകാരിയായ നവമി ലതയാണ് റാപ്പര്‍ വേടന്‍ എന്നറിയപ്പടുന്ന ഹിരണ്‍ ദാസ് മുരളിയുടെ വധു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ഭരണഘടന സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുപ്പത്തിന്റെ സാഫല്യമാണ് വിവാഹമായി മാറിയത്.
കേരളത്തിലെ അറിയപ്പെടുന്ന റാപ്പറാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. 2020-ല്‍ പുറത്തിറക്കിയ ‘വോയ്സ് ഓഫ് ദ് വോ… വോയ്സ്ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടന്‍ ശ്രദ്ധനേടുന്നത്.
ഭൂമി ഞാന്‍ വാഴുന്നിടം എന്ന രണ്ടാമത്തെ മ്യൂസിക് വിഡിയോയും ശ്രദ്ധേയമായിരുന്നു. ഈ വർഷത്തെ സംസഥാന അവാര്‍ഡും വേടന് ലഭിച്ചിരുന്നു.

Related posts

മനക്കൊടിയിൽ ലഹരി വിരുദ്ധ സംഗമം

Sudheer K

തൃപ്രയാർ ജലോത്സവത്തിന് നാളെ കൊടിയേറും.

Sudheer K

വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!