കയ്പമംഗലം: ജോലിക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ട ഹരിതകർമ്മ സേനാംഗം ആശുപത്രിയിൽ മരിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഹരിതകർമ്മസേന അംഗം പുത്തൂർ പ്രേമ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കയ്പമംഗലം അറവുശാല കിഴക്ക് ഭാഗത്ത് വെച്ചാണ് ഇവർക്ക് ജോലിക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ടത് ഉടൻ തന്നെ മൂന്നുപീടിക ഒലീവ് ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
previous post
