News One Thrissur
Updates

അന്തിക്കാട് ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡ് വിതരണം നടത്തി

അന്തിക്കാട്: നിസ്വാർത്ഥരായ ജനപ്രതിനിധികളും മികച്ച അധ്യാപകരും ഉണ്ടാകുമ്പോഴാണ് നാടിന് സർവ്വതോൽമുഖമായ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കാനാടി കാവ് മഠാധിപതി ഡോ. വിഷ്ണു ഭാരതീയ സ്വാമികൾ പറഞ്ഞു. ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റിയുടെ ത്രിവർണ്ണം അവാർഡ് 2026 വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് ടി ആർ ജോയി അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകനുള്ള ത്രിവർണ്ണം. അവാർഡ് അന്തിക്കാട് കെ ജി എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ജോഷി ഡി കൊള്ളന്നുരിനും മികച്ച ജനപ്രതിനിധിക്കുള്ള ത്രിവർണ്ണം അവാർഡ് അന്തിക്കാട് ഗ്രാമ . പഞ്ചായത്ത് മെമ്പർ ശാന്ത സോളമനും ഡോ: വിഷ്ണു ഭാരതീയ സ്വാമികൾ സമ്മാനിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി
അമ്മമാർക്കുള്ള ഓണപുടവ വിതരണം കെ പി സി സി ജന: സെക്രട്ടറി ജോസ് വള്ളൂർ നിർവഹിച്ചു. വി ബി ലിബീഷ്, എം ബി സജീവ് , സിദ്ധാർത്ഥൻ കളത്തിൽ , മിജി ലോനപ്പൻ , ശാലിനി സന്ദീപ്, സിമി ജോജു , റഹ്മത്ത് ഷെമീർ , ഷാനവാസ് അന്തിക്കാട് എന്നിവർ സംസാരിച്ചു. രാമൻ തിരുമേനി, അക്ബർ പട്ടാട്ട്, പ്രവീൺ പണ്ടാരത്തിൽ , അശ്വിൻ ആലപ്പുഴ, സലി എടശ്ശേരി , ആദർശ് മുറ്റിച്ചൂർ , എന്നിവർ നേതൃത്വം നൽകി

Related posts

ആകാശവും നഗര കാഴ്ചകളും കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് പോകാം

Sudheer K

ചാവക്കാട് പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

Sudheer K

തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

Sudheer K

Leave a Comment

error: Content is protected !!