News One Thrissur
Updates

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്‌സൽ, ഷബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡൻന്റുമാർ. ഗ്രീഷ്‌മ അജയ‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, അനുശ്രീ എന്നിവരാണ് ജോയിൻ്റ് സെക്രട്ടറിമാർ.

Related posts

കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ താനൂർ സ്വദേശിയായ യുവാവ്.

Sudheer K

ഗൗരി അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!