News One Thrissur
Updates

ഇന്ന് അത്തം; 11ാം നാളിൽ തിരുവോണം

തൃശൂർ: ഓണാഘോഷത്തിന് ഇന്ന് തുടക്കം. അത്തം ആഘോഷിക്കുന്നതു ഇത്തവണ കർക്കടകത്തിൽ എന്ന പ്രത്യേകതയുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്ര ദിവസമാണ് ഓണം ആഘോഷിക്കുക. അതിനു തൊട്ടു മുൻപു വരുന്ന അത്തം ദിനത്തിലാണ് ഓണാഘോഷം ആരംഭിക്കുക. ഇക്കൊല്ലം ഓണം ആഘോഷിക്കുന്ന ഓഗസ്റ്റ് 26 ചിങ്ങം 10 ആണ്. അതിനു തൊട്ടുമുൻപു വരുന്ന അത്തം കർക്കടകം 31നാണ്. അതുകൊണ്ടാണ് തൃപ്പൂണിത്തുറ അത്തച്ചമയം ഉൾപ്പെടെയുള്ള അത്താഘോഷം കർക്കടകത്തിലായത്. സാധാരണ വർഷങ്ങളിൽ അത്തം കഴിഞ്ഞ് പത്താം ദിവസം ഓണം വരുമെങ്കിലും ഇക്കൊല്ലം പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം ഇത്തവണ 2 സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതിനാലാണിത്.

Related posts

ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണം; പടിഞ്ഞാറെ ബണ്ട് നിർമാണം തുടങ്ങി.

Sudheer K

ചേറ്റുവ പുഴയിലെ അശാസ്ത്രിയ മണലൂറ്റൽ മൂലം തീരദേശത്തെ വീടുകൾക്ക് വിള്ളൽ

Sudheer K

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!