News One Thrissur
Updates

കണ്ടശാംകടവ് ജലോത്സവം: വള്ളങ്ങളുടെ പരിശീലനം ആരംഭിച്ചു.

കണ്ടശ്ശാംകടവ് : ജലോത്സവങ്ങളിൽ ജേതാവായി ട്രോഫി നേടാനുള്ള ലക്ഷ്യത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു. ഇപ്പോഴേ പരിശീലനം ആരംഭിച്ചാൽ കൈവഴക്കത്തോടെ മത്സരം എളുപ്പമാക്കാമെന്നാണ് തുഴച്ചിൽ നടത്തുന്നവർ പറയുന്നത്. കണ്ട ശ്ലാംകടവ് കനോലി പുഴയിൽ രാവിലെയും സന്ധ്യക്കുമാണ് ക്ലബ് പ്രവർത്തകർ പരിശീലനം നടത്തുന്നത്. നടുവിൽക്കര ബി.സി. എൻ ക്ലബ് രാവിലെ രണ്ട് വള്ളത്തിലാണ് പരിശീലനം നടത്തുന്നത്. നടുവിൽക്കരയിൽ നിന്ന് തന്നെ സംഘം ബോട്ട് ക്ലബും മത്സര രംഗത്തുണ്ട്. തൊട്ടടുത്ത പുളിയം തുരുത്തിൽ നിന്ന് രണ്ട് ക്ലബുകളും കണ്ടശ്ശാംകടവ് കരിക്കൊടിയിൽ നിന്നും ക്ലബുകൾ മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. തുഴച്ചിൽ പരിശീലനവും ആവേശകരമാണ്. ഓണാഘോഷത്തിൻ്റെ ഭാഗമായി കണ്ടശ്ശാംകടവ്, തൃപ്രയാർ ,തീരം, കറുകമാട്, ഇടിയൻ ചിറ ജലോത്സവങ്ങളിൽ പങ്കെടുക്കാനാണ് ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചിലർ ആലപ്പുഴ, കോട്ടപ്പുറം ജലോത്സവങ്ങളിലും പങ്കെടുക്കുന്നുണ്ട്.ഭക്ഷണ രീതികൾ നിയന്ത്രിച്ചാണ് യുവാക്കളുടെപരിശീലനം. മഴ വകവെക്കാതെ ജലോത്സവം വരെ മുടങ്ങാതെ തന്നെ പരിശീലനം നടത്തും.

Related posts

ആനി അന്തരിച്ചു.

Sudheer K

ചുഴലിക്കാറ്റ് : എടതിരിഞ്ഞിയിൽ വ്യാപക നാശം

Sudheer K

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി.

Sudheer K

Leave a Comment

error: Content is protected !!