News One Thrissur
Updates

ഉത്രാളിക്കാവിൽ ദേവിഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി.

വടക്കാഞ്ചേരി: ഉത്രാളിക്കാവിൽ പതിനഞ്ചാമത് ദേവി ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. രവീന്ദ്രൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ക്ഷേത്ര ഉപദേശ സമിതി പ്രസിഡണ്ട് പി. ആർ. സുരേഷ് കുമാർ ( മണികണ്ഠൻ) അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ. പി. അജയൻ, കേരള ഹൈക്കോടതി സിനീയർ ഗവൺമെൻ്റ് പ്ലീഡർ അഡ്വ. ടി. എസ്. മായാദാസ്, തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ കെ. എൻ. ദീപേഷ്, ക്ഷേത്രം ഊരാളൻ കേളത്ത് പാർവതി വലിയമ്മ, പൂരം ചീഫ് കോ-ഓർഡിനേറ്റർ വി. സുരേഷ് കുമാർ, വിവിധ ദേശക്കമ്മറ്റി ഭാരവാഹികളായ സി. എ. ശങ്കരൻകുട്ടി, പി. എൻ. വൈശാഖ്, സി. ജയേഷ് കുമാർ, ഉപദേശക സമിതി സെക്രട്ടറി കെ. കൃഷ്‌ണകുമാർ, ദേവസ്വം ഓഫീസർ പി. വി. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കേരള ഹൈക്കോടതി സീനിയർ ഗവൺമെൻ്റ് പ്ലീഡറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. എസ്. മായാദാസിനെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ആദരിച്ചു. ആദ്ധ്യാത്മിക പ്രഭാഷകൻ ഷാജി വരവൂർ പ്രഭാഷണം നടത്തി. ഭാഗവത പ്രിയൻ പെരുമ്പാവൂർ സി. ജെ. ആർ. പിള്ളയാണ് യജ്ഞാചാര്യൻ. തുടർന്ന് ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു.

Related posts

ജോസ്ഫീന അന്തരിച്ചു.

Sudheer K

ചളിങ്ങാട് മർഹൂം എസ്എംകെ തങ്ങൾ സ്മാരക സഹചാരി സെന്റർ ഉദ്ഘാടനം

Sudheer K

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം

Sudheer K

Leave a Comment

error: Content is protected !!