തളിക്കുളം: ഇടശ്ശേരി സുനാമി കോളനിയിൽ നിലനിൽക്കുന്ന രൂക്ഷമായ ശോചനീയാവസ്ഥയും താമസക്കാരുടെ ദുരിതങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി നാട്ടിക എംഎൽഎ ഗീതാ ഗോപിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശനം നടത്തി.
കളക്ടർ ശിഖ സുരേന്ദ്രൻ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. നൗഷാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ചാവക്കാട് തഹസിൽദാർ, വിവിധ വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് എംഎൽഎയോടൊപ്പം സുനാമി കോളനി സന്ദർശിച്ചത്.
കോളനിയിലെ നിവാസികൾ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ശുദ്ധജലക്ഷാമം, ഡ്രെയിനേജ് സംവിധാനങ്ങളുടെ പോരായ്മ, വീടുകളുടെ ജീർണ്ണാവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ സംഘം നേരിട്ട് പരിശോധിച്ചു. പ്രദേശവാസികളുടെ പരാതികളും നിർദ്ദേശങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേട്ടറിഞ്ഞു.
