News One Thrissur
Updates

നാട്ടിക നിയോജക മണ്ഡലം പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘പ്രതിഭാ പുരസ്കാരം 2026’ ചടങ്ങ് തൃപ്രയാർ കോർണിഷ് കൺവെൻഷൻ സെന്ററിൽ നടന്നു. നാട്ടിക എംഎൽഎ ഗീത ഗോപി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും അനുമോദനവും ചടങ്ങിൽ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജില്ലി ജെയിംസ്, അനിത പ്രസന്നൻ, റോസിലി ജോയ്, സിന്ധു ജോർജ്, അനിലി വേണു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.പി സന്ദിപ്, സലില, അമൽ ടി. പ്രേമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായകെ.എം. കിഷോർകുമാർ, അനിൽ പുളിക്കൻ, സി.എൽ. ജോയ്, രേഖ പുത്തൻപുരയ്ക്കൽ, എം.വി.സുനിൽകുമാർ, കെ.വി.അനിമിഷി, ദേവി ഉമ, പി.വി.ചിത്രകുമാർ, കെ.കെ. ജോബി തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

Related posts

കുടുംബശ്രീ കഥാ പുരസ്‌കാരം: ഗുരുവായൂർ സ്വദേശിനിക്ക്

Sudheer K

തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ വിചാരണ യാത്രയുമായി കോൺഗ്രസ്സ്.

Sudheer K

സ്വർണവില രാവിലെ 2400 രൂപ കുറഞ്ഞു; ഉച്ചയോട നേരിയ വർധനവ്

Sudheer K

Leave a Comment

error: Content is protected !!