News One Thrissur
Updates

വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്.
യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത്.
യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ നിന്നും സുഹൃത്തിനോടൊപ്പം ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയതായിരുന്നു.
ഇതിനിടെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

കണ്ടശാംകടവ് ജലോത്സവം സെപ്റ്റംബർ 6 ന് ; ആഘോഷ പരിപാടികൾ 31 ന് തുടങ്ങും.

Sudheer K

അന്തിക്കാട് സാന്ത്വനം ട്രസ്റ്റ് തണലിടം രണ്ടാം വാർഷികവും കുടുംബ സംഗമവും

Sudheer K

ജാനകി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!