News One Thrissur
Updates

തീരദേശ മേഖലയിൽ എംഡിഎംഎ വിൽപന: ലഹരി മാഫിയാ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മതിലകം : തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ  വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രമിനൽക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ അഴിക്കോട് കൊട്ടിക്കൽ സ്വദേശി മുടവൻകാട്ടിൽ അൻഷാദ് (31) ആണ്  അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 11-ന് മതിലകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുപ്പടന്ന സ്വദേശി ഇൻസമാമുൾ ഹഖ് (30), മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ് (31) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ‘തുഫാൻ’ സ്പെഷ്യൽ സ്ക്വാഡും മതിലകം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസ്സിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾക്ക് എംഡിഎംഎ  എത്തിച്ച് നൽകിയത്  അൻഷാദ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാളെ  അറസ്റ്റ് ചെയ്തത്.
തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, എ എസ് ഐ ലിജു. ഐ ആർ, എസ് സി പി ഒ ബിജു.സി കെ, സി പി ഒ സുർജിത് സാഗർ, മതിലകം എസ് ഐ നെസിയ.എം.സാഹിബ്, എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒ പ്രബിൻ,  ഷനിൽ  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം : വിഎസ് സുനിൽകുമാർ

Sudheer K

പ്രതാപൻ അന്തരിച്ചു.

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!