News One Thrissur
Updates

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

എസ്.എൻ പുരം: ദേശീയപാതയിൽ പൊരിബസാറിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ
കബീർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ റംസാന് ഗുരുതരമായി പരിക്കുണ്ട്. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും വടക്കോട്ട് പോയിരുന്ന കാറും എതിരെവന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണപ്പെടുകയായിരുന്നു

Related posts

ചേറ്റുവ പടന്ന പാലം തകർച്ച ഭീഷണിയിൽ.

Sudheer K

തങ്ക അന്തരിച്ചു.

Sudheer K

ബീവാത്തു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!