News One Thrissur
Updates

കയ്‌പമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കയ്‌പമംഗലം ദേശീയപാതയിൽ പനമ്പിക്കുന്നിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്. മലപ്പുറം എരമംഗലം സ്വദേശിയായ തെക്കേവയിൽ ഉണ്ണി (44) ക്കാണ് പരിക്കേറ്റത് ഇയാളെ കയ്‌പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രക്കാരൻ്റെ കാലിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു.

Related posts

കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

ജോബ് അന്തരിച്ചു.

Sudheer K

കേരള ജ്യോതിഷ പരിഷത്ത് 54ാമത് വാർഷികവും പുരസ്കാര സമർപ്പണവും

Sudheer K

Leave a Comment

error: Content is protected !!