News One Thrissur
Updates

ഓണം ബംപറിൽ വൻ മാറ്റങ്ങൾ; ഒന്നാം സമ്മാനം 30 കോടിയായി ഉയർത്തി

തിരുവനന്തപുരം∙ ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം.

സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഇനി 25 ലക്ഷം രൂപയായിരിക്കും. അതേസമയം, ടിക്കറ്റ് വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഒരു ടിക്കറ്റിന് 500 രൂപ തന്നെയാണ് വില.

ഈ വർഷത്തെ ഓണം ബംപർ ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ടിക്കറ്റ് പുറത്തിറക്കും.

രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL

ഒന്നാം സമ്മാനം: 30 കോടി രൂപ. രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം).

Related posts

ലതിക അന്തരിച്ചു.

Sudheer K

മണലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.

Sudheer K

വള്ളിയമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!