News One Thrissur
Updates

വാടാനപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

വാടാനപ്പള്ളി : സ്വകാര്യ ബസുമായി കുട്ടിയിടിച്ച സ്‌കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി. സ്‌കൂൾ ബസ് ഡ്രൈവർ ബിജുവിന് പരിക്ക്. ഇയാളെ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് കോൺവെൻ്റ് ഹൈസ്കൂളിൻ്റെ ബസാണ് ബുധനാഴ്ച രാവിലെ തിരക്കേറിയ വാടാനപ്പള്ളി സെൻ്ററിന് തെക്ക് ഫേൻസി റോഡിന് സമീപം അപകടത്തിൽപെട്ടത്. വിദ്യാർഥികളെ കയറ്റി പോയിരുന്ന സ്‌കൂൾ ബസ് മറ്റ് കുട്ടികളെ എടുക്കാൻ ദേശീയ പാതയിലൂടെ പോകുമ്പോഴാണ് സ്വകാര്യ ബസുമായി കുട്ടിയിടിച്ചത്. നിയന്ത്രണം വിട്ട സ്‌കൂൾ ബസ് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്‌കൂൾ ബസിൻ്റെ മുകൾ ഭാഗം തകർന്നെങ്കിലും വിദ്യാർഥികളടക്കം ആർക്കും കാര്യമായ പരിക്കില്ല. സമീപം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കടയുടെ സമീപം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

Related posts

ധർമ്മൻ അന്തരിച്ചു.

Sudheer K

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

ചേറ്റുവയിൽ ബസ്സ് യാത്രയ്ക്കിടെ യുവതിയെ മാനഹാനി വരുത്തിയ വയോധികൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!