ചാവക്കാട്: പഞ്ചാരമുക്കിൽ മരക്കമ്പനിയിൽ വൻ തീപിടുത്തം. ഈരാട്ടുപേട്ട സ്വദേശി റഫ്‌സൽ ഉമ്മറിൻ്റെ മരക്കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി12.30 നാണ് നാട്ടുകാർ തീ കണ്ടത് ഉടനെ ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നുതീ പിടുത്ത കാരണം വ്യക്തമല്ല. ഗുരുവായൂർ. കുന്നംകുളം. നാട്ടിക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഗുരുവായൂർ ചാവക്കാട് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
