കാഞ്ഞാണി : മുൻ തൃശൂർ ഡിസിസി പ്രസിഡണ്ടും, മുൻ മണലൂർ എംഎൽഎയുമായ പി. എ മാധവന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി..യോഗം മുൻ എം.പി.സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി. ജി അശോകൻ, കെ ബി ജയറാം,വിഎൻ സുർജിത്, കെ വി വിനോദൻ, ടിഡി ജോസ്, എപി ജോസ് മാസ്റ്റർ, സ്റ്റീഫൻ നീലങ്കാവിൽ, വേണു കൊച്ചത്ത് എന്നിവർ സംസാരിച്ചു.
