News One Thrissur
Updates

കയ്‌പമംഗലത്ത് തനിച്ച് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കയ്‌പമംഗലം: പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിനെത്തുടർന്ന് വീട്ടിൽ വന്നു നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. കയ്‌പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്

Related posts

എങ്ങണ്ടിയൂർ സെന്റ് തോമസ് എൽ.പി. സ്‌കൂൾ 150-ാം വാർഷികം: രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.

Sudheer K

ചേർപ്പിൽ പരസ്പരം ഏറ്റുമുട്ടിയ യുവാക്കൾ അറസ്റ്റിൽ.

Sudheer K

ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!