News One Thrissur
Updates

സ്ത്രീകൾക്ക് സൗജന്യ യാത്ര: തളിക്കുളത്ത് മഹിളാ കോൺഗ്രസ്സ് മധുരം വിതരണം ചെയ്തു.

തളിക്കുളം: യുഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ
സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിൽ വരുത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തളിക്കുളം മണ്ഡലം മഹിളാ കോൺഗ്രസ്സ് മധുരം വിതരണം ചെയ്തു. സൗജന്യ യാത്ര നടത്തുന്ന കെ എസ് ആർ ടി സി ബസ്സുകളിലെ ജീവനക്കാർക്കും യാത്രകാർക്കും മറ്റുമാണ് മധുരം വിതരണം ചെയ്തത്

തുടർന്ന് സർക്കാരിന് നന്ദി അറിയിച്ച് കൊണ്ട് അനുമോദന സദസ്സും സംഘടിപ്പിച്ചു.
അനുമോദന സദസ്സ് ഡി സി സി മെമ്പർ ഇർഷാദ് കെ ചേറ്റുവ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതു പ്രേം ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രഞ്ജില ഗിരീ, തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ മുഖ്യാതിഥികളായി.
ജനപ്രതിനിധികളായ തളിക്കുളം ബ്ലോക്ക്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.എസ്. ഭാസ്കരൻ, തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ നീന സുഭാഷ്, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഹസീന താജുദ്ധീൻ, ഷോല മഹേഷ്‌,
തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി.എസ്. സുൽഫിക്കർ, സഹീദ സിറാജ്, കുടുംബശ്രീ ചെയർ പേഴ്സൺ ഹണി പ്രസാദ്, മഹിളാ കോൺഗ്രസ്സ് നേതാക്കളായ, ഷീജ രാമചന്ദ്രൻ, സീനത്ത് അഷ്‌റഫ്‌, ഷൈജ കിഷോർ, രാജികൃഷ്ണൻ കുട്ടി, സിന്ധു സന്തോഷ്‌, ഇ ബി വിജന, ഉഷ പച്ചാംപ്പിള്ളി, ഷൈജ ഷാജി, സിജി സുരേഷ്, ഷീജ ജയനന്ദൻ, സിമി അനോഷ്, കൃഷ്ണ വേണി, നൈഷ കണ്ണൻ, ആരിഫ ഇക്ബാൽ, ജുമൈല അഷ്‌റഫ്‌, നഷീറ മുഹമ്മദ്‌, ഫാത്തിമ ബീവി, എന്നിവർ സംസാരിച്ചു

Related posts

തൃപ്രയാറിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

Sudheer K

തൃശ്ശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ.

Sudheer K

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!