News One Thrissur
Updates

കേരളത്തിൽ ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കും -മന്ത്രി എൻ. ഷംസുദ്ദീൻ

തൃപ്രയാർ: ഉന്നത വിദ്യാഭ്യാസത്തിനായി
ലോകം കറങ്ങേണ്ടിവരുന്ന
ഗതികേടിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ രക്ഷപ്പെടുത്തുന്നതിന്
ലോകോത്തര നിലവാരമുള്ള
വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എംഎസ്എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി
എസ്എസ്എൽസി, പ്ലസ് ടു , സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് നാട്ടിക ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ‘അക്ഷരദീപങ്ങൾക്ക് അനുമോദനം’
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതമായ കാഴ്ചപ്പാടുകളിലൂടെയും ലക്ഷ്യബോധത്തിലൂടെയും വിദ്യാർത്ഥികൾ ക്ലാസ് മുറികളെ സമീപിച്ചാൽ പ്രതീക്ഷയ്ക്ക്
അപ്പുറമുള്ള വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എംഎസ്എഫ് നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്
അഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന
വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്
സി.എ. മുഹമ്മദ് റഷീദ്,
കരിയർ ഗൈഡൻസ് ടി. മുജീബ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
പി.എം. അമീർ, ജില്ലാ വൈസ് പ്രസിഡന്റ്
കെ.എ. ഹാറുൺ റഷീദ്, ജില്ലാ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, വൈസ് പ്രസിഡൻ്റ് കെ.എ. ഷൗക്കത്തലി, മുസ്‌ലിം ലീഗ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. കബീർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.എം സിദ്ദീഖ്, ജനറൽ സെക്രട്ടറി സി.കെ. ഷാജി,
എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈൽ,
അൽ ഐൻ കെഎംസിസി തൃശൂർ ജില്ലാ ഭാരവാഹി കെ.എ. ബദറുദ്ദീൻ, ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി
വി.ഡി. സന്ദീപ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാപ്രവർത്തക സമിതിയംഗം പി.എ. ഫഹദ് റഹ്‌മാൻ
എന്നിവർ സംസാരിച്ചു.
എം എസ് എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പി.എസ്.സാബിത് സ്വാഗതവും ട്രഷറർ അഹമ്മദ് നാസർ നന്ദിയും പറഞ്ഞു.

Related posts

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

പാറളം ഗ്രാമപഞ്ചായത്തിലെകാറ്ററിങ്- സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

Sudheer K

ജയതിലകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!