പഴുവിൽ : ശ്രീഗോകുലം പബ്ലിക് സ്കൂളിൽ പുതിയതായി പണി കഴിച്ച സ്വിമ്മിങ്ങ് പൂളിൻ്റെയും ടർഫിൻ്റെയും ഉദ്ഘാടനം നടന്നു. ഗീതാ ഗോപി എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ. ആർ. അഭിലാഷ് അധ്യക്ഷത വഹിച്ചു. പത്മശ്രീ ഐ.എം. വിജയൻ, വെസ്റ്റ് ബംഗാൾ ഫുട്ബോൾ കോച്ച് ഡോ. ബിനോ ജോർജ്ജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫാണ് കുട്ടികളൾക്കായി ഒരുക്കിയിരിക്കുന്നത്. സ്വമ്മിങ്ങ് പൂളിൽ നീന്തൽ പരിശീലനത്തിനായി കുട്ടികൾക്ക് പ്രത്യേകം കോച്ചും ഉണ്ട്. ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷില്ലി ജിജുമോൻ, വാർഡംഗങ്ങളായ നിത്യ ബിജു, ഉല്ലാസ് കണ്ണോളി, അഷിമ ജോഷി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീജ ബോസ്, കറസ്പോണ്ടൻ്റ് ധനജ സലീഷ്, പി.ടി.എ. പ്രസിഡൻ്റ് പി.ജി. ധന്യ തുടങ്ങിയവർ പങ്കെടുത്തു.
