ചാലക്കുടി: ദേശീയപാതയിൽ ചിറങ്ങരയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് സ്വദേശിയായ വിജീഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും വന്നിരുന്ന കാറാണ് ചിറങ്ങര ഫ്ലൈ ഓവറിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ അതുൽ എന്ന യുവാവിനും പരിക്കുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.
previous post
