News One Thrissur
Updates

തളിക്കുളം ബ്ലോക്ക്‌ തല അങ്കണവാടി പ്രവേശനോത്സവം.

തൃപ്രയാർ: തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ തല അങ്കണവാടി പ്രവേശനോത്സവം നടത്തി. നാട്ടിക പഞ്ചായത്ത്‌ നാലാം വാർഡ് 64ാം നമ്പർ അംഗനവാടിയിൽ നടന്ന പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജില ഗിരി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വിനു അധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, അംഗനവാടി ടീച്ചർ പി.കെ. ശശികല, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില സലീം, ബ്ലോക്ക്‌ മെമ്പർ ടി.കെ. സോമൻ, നാട്ടിക പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ്, നിഷ ഉണ്ണികൃഷ്ണൻ, അംബിക ടീച്ചർ, സജിനി ഉണ്ണിയാരം പുരക്കൽ, സനി രാജു, കെ.വി.പവിത്രൻ, സിഡിപിഒ ശുഭ നാരായണൻ, പിങ്കി രാജു തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഓമന അന്തരിച്ചു.

Sudheer K

അന്തിക്കാട് മലമ്പാമ്പിനെ പിടികൂടി.

Sudheer K

ഏങ്ങണ്ടിയൂരിൽ വികസന സദസ് ബഹിഷ്ക്കരിച്ച് യുഡിഎഫിൻ്റെ പ്രതിഷേധ സംഗമം

Sudheer K

Leave a Comment

error: Content is protected !!