News One Thrissur
Updates

കാഞ്ഞാണിയിൽ ബസ് യാത്രക്കിടയിൽ സീറ്റ് താഴേക്ക് തെറിച്ചു വീണ് അമ്മക്കും കുഞ്ഞിനും പരിക്ക്; പരിക്കേറ്റവരെ വഴിയിൽ ഇറക്കി വിട്ട് ബസ് ജീവനക്കാർ

കാഞ്ഞാണി : ബസ് യാത്രക്കിടയിൽ സീറ്റ് താഴേക്ക് തെറിച്ചു വീണ് അമ്മക്കും കുഞ്ഞിനും പരിക്ക്.മാങ്ങാട്ടുകര ചക്കാണ്ടൻ വീട്ടിൽ വിഷ്ണുബാബുവിൻ്റെ ഭാര്യ നിൽജ എസ്. കുമാർ (22), മകൾ ആദിരുദ്ര (ഒന്നര ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കാരമുക്കിൽ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിൽ കാഞ്ഞാണി മൂന്നും കൂടിയ വഴിയിൽ വെച്ചായിരുന്നു അപകടം. തൃശൂർ – എടമുട്ടം റൂട്ടിലോടുന്ന ബഡീസ് ബസിലെ യാത്രക്കിടെയാണ് ഇവർ ഇരുന്നിരുന്ന സീറ്റ് തെറിച്ചു പോയത്. ഇരുവരും ബസിനുള്ളിൽ തെറിച്ച് തലയിടിച്ച് വീഴുകയായിരുന്നു. നിൽജക്ക് തലയ്ക്കും, ശരീരത്തിനും കുട്ടിക്ക് തലയുടെ പിൻഭാഗത്ത് മുറിവേറ്റ നിലയിലുമാണ് പരിക്ക്. അപകടത്തിന് ശേഷം ബസ് കണ്ടക്ടർ 30 രൂപ കൊടുത്ത് കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതായി പരാതിയുണ്ട്.

 

Related posts

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. പരിശോധന

Sudheer K

കൊടുങ്ങല്ലൂരിൽ സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Sudheer K

നാട്ടിക സഹകരണ റൂറൽ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു, ചന്തകൾ വലപ്പാടും തളിക്കുളത്തും

Sudheer K

Leave a Comment

error: Content is protected !!