പെരിങ്ങോട്ടുകര : ദിനംപ്രതി കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്ന ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം കേരളത്തിലെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിലേക്ക് പ്രതിഷേധ ജാഥ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ നേതാക്കളായ എം.കെ.ചന്ദ്രൻ,എം.ബി. സജീവൻ, സജീവൻ ഞാറ്റുവെട്ടി, കെ.എൻ. വേണുഗോപാൽ, ബെന്നി തട്ടിൽ, ലൂയീസ് താണിക്കൽ, പോൾ പുലിക്കോട്ടിൽ, ഗ്രീന പ്രേമൻ എന്നിവർ പ്രസംഗിച്ചു. പ്രമോദ് കണിമംഗലത്ത്, സുബൈർ ശാന്തിപുരത്ത്, സക്കീന റസാഖ്, ഷംസുദീൻ കടുകപ്പീടികയിൽ എന്നിവർ നേതൃത്വം നൽകി
