പെരിഞ്ഞനം: മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മൂന്നുപീടിക ടൗണിന് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിൽ നിന്നാണ് അമോണിയം ചോർന്നത്.
പ്ലാന്റിലെ അമോണിയം ടാങ്കിന്റെ വാൽവ് തകരാർ ആയതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം. പിന്നീട് വാൾവ് അടച്ച് ചോർച്ച പരിഹരിച്ചു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്‌സ് എത്തി പരിശോധന നടത്തി.
next post
