കാഞ്ഞാണി തൃക്കുന്നത്ത് ശ്രീ മഹാദേവ – മഹാവിഷ്ണു ക്ഷേത്രത്തിലെ കാവുകളുടെ സംരക്ഷണത്തിനായി നക്ഷത്രവനം ഒരുക്കുന്നതിൻ്റെ ഭാഗമായി നക്ഷത്ര വൃക്ഷങ്ങളുടെയും, കൂവളത്തൈ നടീലും നടത്തി. ആവണങ്ങാട്ട് കളരി മഠാധിപതി അഡ്വ. രഘുരാമ പണിക്കർ, സായി സഞ്ജീവനി ട്രസ്റ്റി ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ എന്നിവർ നടീൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, ഡോ. എം. എൽ സജീവ്, ഡോ. മുരളിധരൻ, വാസ്തുവിദ്യ ആചാര്യൻ മണികണ്ഠൻ ആചാരി, അഡ്വ. സോമകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര വളപ്പിലെ മരങ്ങൾ വീണ് കാവുകൾ നശിക്കുന്ന അവസ്ഥ വന്നതുകൊണ്ടാണ് നക്ഷത്ര മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത്. 27 ഇനം നക്ഷത്ര വൃക്ഷങ്ങളാണ് വെച്ചു പിടിപ്പിച്ചത്. ക്ഷേത്രത്തിന് മുൻഭാഗത്ത് ഇരുവശത്തുമായി പത്ത് വീതം കൂവള തൈകൾ നട്ടു. നടീലിൻ്റെ ഭാഗമായി പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
