തളിക്കുളം: ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ചെക്കു – നാരായണൻ – സുധീപ് സിംഗ് മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവൻസ് ഏപ്രിൽ 15 മുതൽ 19 വരെ തളിക്കുളത്ത് നടക്കും.
ഇന്ത്യൻ താരങ്ങൾ
നൈജീരിയ, ഘാന, ഐവറിക്കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾ, ഐ ലീഗ്, സന്തോഷ് ട്രോഫി, സൂപ്പർ ലീഗ് കേരള, ഡിപ്പാർട്മെന്റ് താരങ്ങളെ അണിനിരത്തികൊണ്ട് കേരളക്കരയിലെ എട്ട് ശക്തരായ സെവെൻസ് ടീമുകൾ പങ്കെടുക്കുന്ന
തീ പാറും പോരാട്ടങ്ങൾക്കാണ് തളിക്കുളം സാക്ഷിയാക്കുക.
തളിക്കുളം ആർട്സ് & സ്പോർട്സ് ക്ലബ് (ടാസ്ക് ) സംഘടിപ്പിക്കുന്ന നാട്ടിക മണപ്പുറത്തെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ മേള ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ വൈകീട്ട് 7 ന് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലൈറ്റ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
