തൃശൂർ: മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെ മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസിൻ്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെയാണ് തോമസ് (79) മരിച്ചത്. സംസ്കാരത്തിനായി വീട്ടിലേക്കെത്തിച്ച മൃതദേഹം മകൻ വീട് പൂട്ടി പ്പോയതിനെ തുടർന്ന് വീടിന് പുറത്തു വെച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മകനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പിതാവ് മരിച്ചതായി അറിഞ്ഞ മകൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭാര്യയുമായി സ്ഥലം വിടുകയായിരുന്നു
next post
