News One Thrissur
Updates

തീരദേശം ഇനി ഫുട്ബാൾ ലഹരിയിൽ; അഖില കേരള ഫ്ലഡ്‌ലൈറ്റ് സെവൻസിന് നാളെ തളിക്കുളത്ത് തുടക്കമാകും

തളിക്കുളം: ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ചെക്കു – നാരായണൻ – സുധീപ് സിംഗ് മെമ്മോറിയൽ അഖില കേരള ഫ്ലഡ്‌ലൈറ്റ് സെവൻസ് ഏപ്രിൽ 15 മുതൽ 19 വരെ തളിക്കുളത്ത് നടക്കും.

ഇന്ത്യൻ താരങ്ങൾ
നൈജീരിയ, ഘാന, ഐവറിക്കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾ, ഐ ലീഗ്, സന്തോഷ്‌ ട്രോഫി, സൂപ്പർ ലീഗ് കേരള, ഡിപ്പാർട്മെന്റ് താരങ്ങളെ അണിനിരത്തികൊണ്ട് കേരളക്കരയിലെ എട്ട് ശക്തരായ സെവെൻസ് ടീമുകൾ പങ്കെടുക്കുന്ന
തീ പാറും പോരാട്ടങ്ങൾക്കാണ് തളിക്കുളം സാക്ഷിയാക്കുക.
തളിക്കുളം ആർട്സ് & സ്പോർട്സ് ക്ലബ് (ടാസ്ക് ) സംഘടിപ്പിക്കുന്ന നാട്ടിക മണപ്പുറത്തെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ മേള ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ വൈകീട്ട് 7 ന് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലൈറ്റ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

അരിമ്പൂരിൽ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവം; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

Sudheer K

കോടന്നൂരിൽ വിവാഹം ഉറപ്പിച്ച യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

എടത്തിരുത്തിയിൽ വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!