News One Thrissur
Updates

അന്തിക്കാട് വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.

അന്തിക്കാട്: വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് സൗരവ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികനായി. മേൽശാന്തി കുണ്ടിൽമല്ലിശ്ശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, എടമന മാധവൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ഉപദേശക സമിതി പ്രസിഡന്റ സജയ് മാണിക്യത്ത്, വൈസ് പ്രസിഡൻ്റ് സി.ആർ ശശി, സെക്രട്ടറി അന്തിക്കാട് ദേവദത്തൻ, ദേവസ്വം ഓഫീസർ കെ എൻ ബാബുരാജ് ,ജോ:സെക്രട്ടറി അജിത രഘു, ഷീജ രാജു,
. വാദ്യകലാ സമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ,സമിതി ഭാരവാഹികളായ സജേഷ് കുറുവത്ത്, അന്തിക്കാട് ഉണ്ണികൃഷ്ണൻ, ഇ. രമേശൻ,അനൂപ് ആറ്റുപുറത്ത്, പരമേശ്വരൻ മേനാത്ത്, ആകാശ് അറയ്ക്കൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് തട്ടകത്തമ്മ അന്തിക്കാട് അവതരിപ്പിച്ച വീരനാട്യം അരങ്ങേറി.
ഉത്സവത്തിൻ്റെ രണ്ടാം ദിവസമായ വ്യാഴം വൈകീട്ട് 7 ന് ശിവദം അന്തിക്കാട്, പാരിജാതം എറവ് എന്നിവരുടെ തിരുവാതിരക്കളിയും കെ.പി ദാമോദരൻ സ്മാരക താള വാദ്യകല നിധി പുരസ്ക്കാരം തലോർ ഉണ്ണിയ്ക്കും ,ഇ ഗോപി സ്മാരക ബാല പ്രതിഭ പുരസ്‌കാരം മാസ്‌റ്റർ ജി നിരഞ്ജനും സമ്മാനിക്കും.

Related posts

അന്തിക്കാട് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

ശിവരാമൻ അന്തരിച്ചു.

Sudheer K

സത്യൻ അന്തിക്കാടിന്റെ സഹോദരി ദേവയാനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!