News One Thrissur
Updates

നടുവിൽക്കരയിൽ പാടത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി.

വാടാനപ്പള്ളി : നടുവിൽക്കരയിൽ പാടത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി. ജൂബിലി റോഡിന് അടുത്ത് പടിയത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള പാടത്താണ് തിങ്കളാഴ്ച രാവിലെ മാലിന്യം തള്ളിയത്. സ്ഥലം ഉടമ അറിയാതെയാണ് രണ്ട് പെട്ടി ഓട്ടോ നിറയെ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. രണ്ടിടത്തായിരുന്നു മലപോലെമാലിന്യ കൂമ്പാരം. ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടുള്ള ഭാഗത്ത് കുളത്തിന് സമീപമാണ് പ്രദേശവാസികൾക്ക് ദോഷകരമായി ബാധിക്കും വിധം മാലിന്യം തള്ളിയത്. ഇടശ്ശേരിയിൽ നിന്ന് കൊണ്ടുവന്നതാണ് മാലിന്യം. മധുരിമ എന്ന സ്ഥാപനത്തിൽ ഒന്നര വർഷം മുമ്പ് കുന്നു കൂടി കിടന്നിരുന്ന മാലിന്യമാണ് ഇപ്പോൾ എടുത്ത് പാടത്ത് നിക്ഷേപിച്ചത്. സ്ഥല ഉടമയും സ്ഥാപന ഉടമയും തർക്കം ഉണ്ടായതോടെ സ്ഥാപനം മാറ്റിസ്ഥാപിച്ചെങ്കിലും മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു. ഇപ്പോഴാണ് സ്ഥല ഉടമ ഇവ നീക്കം ചെയ്തത്. പരാതിയെ തുടർന്ന് വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും വാർഡ് അംഗം എം. എസ് സുജിത്തും സ്ഥലത്ത് എത്തി പരിശോധന നടത്തി. വാടാനപ്പള്ളി പൊലീസും ഇടപെട്ടു. കൊണ്ടുവന്നവരെ കൊണ്ടുതന്നെ ഉച്ചക്ക് മാലിന്യം എടുപ്പിച്ച് തിരികെ കൊണ്ടുപോയി. മാലിന്യം തള്ളിയ സ്ഥല ഉടമയിൽ നിന്ന് 50000 രൂപയും സ്ഥാപന ഉടമയിൽ നിന്ന് 10000 രൂപയും പിഴ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ പറഞ്ഞു.

Related posts

ശങ്കരൻകുട്ടി അന്തരിച്ചു .

Sudheer K

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

Sudheer K

വീട്ടിലിരുന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ തളിക്കുളം സ്വദേശിനി അനീഷക്ക് മിന്നും ജയം.

Sudheer K

Leave a Comment

error: Content is protected !!