തളിക്കുളം: ജീവിത പ്രയാസങ്ങൾക്കിടയിലും സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതിയ അനീഷക്ക് നാല് എ പ്ലസോടെ തിളക്കമാർന്ന വിജയം. വീട്ടിലെ മുറി പരീക്ഷ ഹാളാക്കിയാണ് . കഴിഞ്ഞ നവംബർ എട്ടിന് പരീക്ഷ എഴുതിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശൂർ തളിക്കുളത്തെ ആസാദ് നഗറിൽ താമസിക്കുന്ന പണിക്ക വീട്ടിൽ അഷറഫിൻ്റെ മകൾ അനിഷ യാണ് (32) പ്രയാസങ്ങൾക്കിടയിലും വീട്ടിൽപത്താംതരം തുല്യത പരീക്ഷ എഴുതി വിജയം നേടിയത്. നാല് വിഷയങ്ങളിൽ എ പ്ലസ് നേടിയ അനീഷ ക്ക് മൂന്ന് വിഷയങ്ങളിൽ എയും നേടിയിരുന്നു. രണ്ട് വിഷയങ്ങളിൽ ബി പ്ലസും നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ ശേഷമാണ് പത്താംതരം തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാധിച്ചത്. പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനീഷയെ അറിയിച്ചത്. അനീഷയുടെ അപേക്ഷ സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമീഷണറുടെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ പരിശോധിച്ച് തീരുമാനമെടുത്തത്. പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷ ഹാളിന് സമാനമായി സജീകരിക്കുകയായിരുന്നു. മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനീഷയുമായി മന്ത്രി ശിവൻകുട്ടി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. . 2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷയും വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയിരുന്നു. എഴുത്തിനോടായി പിന്നെ കമ്പം. 2021ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ ‘ഉണർവ്’ എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥക്ക് തൃശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചു. 2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃക വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു. തുടർന്നാണ്പത്താംതരം തുല്യത പരീക്ഷ എഴുതാൻ പഠനം ആരംഭിച്ചത്. ഇതിനാണ് വീട്ടിൽ സൗകര്യമൊരുക്കിയത്. അനീഷ ക്ക് എട്ട് വയസുള്ളപ്പോഴാണ് മൂന്നിൽ പഠിക്കുമ്പോൾ രോഗം വന്നത്. എന്നിട്ടും അഞ്ചാം ക്ലാസ് വരെ പഠനത്തിന് പോയിരുന്നു. നടക്കാൻ പ്രയാസം മൂലം അഞ്ചിൽ പഠനം നിർത്തി. പിന്നിടാണ് തുലൃത പരീക്ഷക്കായി പഠനം ആരംഭിച്ചത്.
next post
