News One Thrissur
Updates

പെരിഞ്ഞനത്ത് നാല് പേർക്ക് വളർത്തു നായയുടെ കടിയേറ്റു

പെരിഞ്ഞനം: വെസ്റ്റിൽ വളർത്തുനായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്ക്. പെരിഞ്ഞനം വെസ്റ്റ് കൃഷ്ണൻ മാഷ് സ്കൂളിന് തെക്ക് വശത്താണ് സംഭവം. പരിസരത്തെ ഒരു വീട്ടിൽ വളർത്തുന്ന നായയാണ് നാട്ടുകാരെ ആക്രമിച്ചത്. വീട്ടുടമയെയും മകളെയുമാണ് നായ കടിച്ചത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അയൽവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി കടിയേറ്റത്. ഇവരെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്തെ ഒരു വീട്ടിലെ ആടിനെയും പൂച്ചയെയും നായ കടിച്ചിട്ടുണ്ട്. വാർഡ് മെമ്പറുടെ നിർദേശപ്രകാരം നായയെ പിടികൂടി. കൂട്ടിലാക്കിയ നായയെ നിരീക്ഷിച്ചുവരികയാണ്

Related posts

ചന്ദ്രൻ അന്തരിച്ചു.

Sudheer K

നടൻ ഷാനവാസ് അന്തരിച്ചു,​

Sudheer K

വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു;

Sudheer K

Leave a Comment

error: Content is protected !!