News One Thrissur
Updates

വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു;

അരിമ്പൂർ: അരിമ്പൂരിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം പാലക്കാട് നെല്ലിയാമ്പതിയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ സംഭവിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മൂന്ന് മാസത്തിലധികമായി അബോധാവസ്ഥയിൽ കഴിഞ്ഞ ബസ് കണ്ടക്ടർ മരിച്ചു. എറവ് ഉദയ നഗറിൽ മാളോക്കാരൻ വീട്ടിൽ ജയിംസ് (47) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ജനുവരി 25 ന് സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്ര പോയി അപകടം നടന്ന ശേഷം ജെയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതൊരു കൊലപാതക ശ്രമമാണെന്ന് പോലീസ് കണ്ടെത്തിയതോട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജെയിംസിന്റെ മരണത്തോടെ ഇയാൾക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയേക്കും. കൂടെ പോയവർ പറഞ്ഞ വ്യതസ്ത മൊഴിയാണ് കൊലപാതക ശ്രമമാണെന്ന് കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തിന് ലോട്ടറി കിട്ടിയ സന്തോഷത്തിന് 9 പേർ അടങ്ങുന്ന സംഘം നെല്ലിയാമ്പതിയിലേക്ക് ജീപ്പിൽ പുറപ്പെട്ടു. കാരപ്പാറ തൂക്കുപാലത്തിന് സമീപം പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്തതായി പറയുന്നു. ഇതിനിടെ സുഹൃത്തുക്കൾ തമ്മിൽ വഴക്കായി. ജീപ്പ് ഡ്രൈവർ ഇവരുമായി നൂറടിയിലേക്ക് വരുന്നതിനിടെ ജീപ്പിൽ വച്ച് വീണ്ടും വീണ്ടും വഴക്കുണ്ടാകുകയും ഡ്രൈവർ ജീപ്പ് നിർത്തിയതോടെ ഒരാൾ ജെയിംസിനെ തള്ളിയിട്ട് അപായപ്പെടുത്തുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജെയിംസിനെ തൃശൂർ മെഡിക്കൽ കോളേജിലും രക്ഷയില്ലെന്ന് കണ്ട് വീട്ടിലേക്കും മടക്കി. സുഹൃത്തുക്കൾ പറഞ്ഞ വ്യതസ്ത മൊഴിയിൽ സംശയം തോന്നിയ കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. കേസിൽ പാടഗിരി പോലീസ് കാഞ്ഞാണി മേഖലയിലെത്തി അന്വേഷണം നടത്തി ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരിരുന്നു.
പാടഗിരി പോലിസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ജെയിംസിൻ്റെ മൃതദേഹം ജനാവലിയുടെ സാന്നിദ്ധ്യത്തിൽ എറവ് കപ്പൽ പള്ളിയിൽ സംസ്‌കരിച്ചു. ഭാര്യ: റിജിഷ. മാതാവ്: ലീല. മക്കൾ: ആൻ മരിയ, ആൻഡ്രിയ.

Related posts

നാട്ടിക എൽ ഡി എഫ് സ്ഥാനാർത്ഥി ഗീത ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Sudheer K

ഫീസ് ഇല്ലാതെ ഭൂമി തരംമാറ്റം ഇനി 10 സെന്റ് വരെ മാത്രം

Sudheer K

തൃപ്രയാർ ജലോത്സവത്തിന് നാളെ കൊടിയേറും.

Sudheer K

Leave a Comment

error: Content is protected !!