തൃപ്രയാർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാട്ടിക നിയോജകമണ്ഡലം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. വലപ്പാട് ചന്തപ്പടിയിൽ നടത്തിയ ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ.ഹിബ ആഷിക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ ക്ലാസ് എടുത്തു. ജനറൽ കൺവീനർ അരുൺ പി, യൂത്ത് വിംങ് വലപ്പാട് യൂണിറ്റ് പ്രസിഡൻ്റ് റിഹാസ് വലപ്പാട്, ജിജോ വലപ്പാട്, യൂത്ത് വിംങ്ങ് തളിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അനിൽകുമാർ, യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ട്രഷറർ ശ്രീരജ് എന്നിവർ സംസാരിച്ചു
previous post
