News One Thrissur
Updates

വാടാനപ്പള്ളി റെയ്ഞ്ച് തല മദ്റസ പഠനാരംഭം മിഹ്റജാനുൽ ബിദായ ഉദ്ഘാടനം

​വാടാനപ്പള്ളി : ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തിൽ വാടാനപ്പള്ളി റെയിഞ്ച് തല മദ്റസ പഠനാരംഭം ‘മിഹ്റജാനുൽ ബിദായ’ ഉദ്ഘാടനം പ്രൗഢമായി നടന്നു.

തൃത്തല്ലൂർ മുനവ്വിറുൽ ഖുലൂബ് മദ്റസയിൽ വെച്ച് നടന്ന സംഗമം വാടാനപ്പള്ളി തെക്കേ മഹല്ല് ഖത്തീബ് ഉമർ ബാഖവി പഴയന്നൂർ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ ധാർമ്മിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ മൂല്യാധിഷ്ഠിത ചിന്തകൾ വളർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പഠനരംഭത്തോടെ ആദ്യാക്ഷരം കുറിച്ചു കൊടുക്കുകയും ചെയ്തു. മദ്റസ സ്വദർ മുഅല്ലിം മുഹമ്മദ്‌ സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു.സയ്യിദ് ജുഹൈബ് തങ്ങൾ, റെയിഞ്ച് വൈസ് പ്രസിഡന്റ്‌ എൻ.വി.കെ. മുഹമ്മദ്‌ ഫൈസി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി ഫൈസി, ജോ. സെക്രട്ടറി അബ്ദുൽ ജലീൽ അശ്‌റഫി, റെയ്ഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് എ.ടി റഫീഖ്, മുഹാജിർ സഖാഫി, ഷബീർ ബാഖവി, മുഹമ്മദ്‌ ബദ്രി,ഫസ്ലുറഹ്‌മാൻ റഹ്മാനി, യൂസുഫ് മുസ്‌ലിയാർ, മദ്റസ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, മദ്റസ സെക്രട്ടറി കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Related posts

തൃശ്ശൂരിൽ പട്ടാപ്പകൽ മോഷണം ; രണ്ട് പേർ പിടിയിൽ

Sudheer K

സന്തോഷ് അന്തരിച്ചു

Sudheer K

മൂന്നുപീടിക വാഹനാപകടം: പരിക്കേറ്റ യുവതി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!