News One Thrissur
Updates

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃപ്രയാർ: വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി പെരുവനത്ത് വീട്ടിൽ രാജൻ (74) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചെമ്മാപ്പിള്ളി കടവിന് സമീപം മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് എത്തി വഞ്ചിക്കാരുടെ സഹായത്തോടെ കരയിലേക്കെടുത്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തൃപ്രയാർ പാലത്തിനടുത്ത് രാജ് കാർടെക്ക് എന്ന സ്ഥാപന നടത്തിവരികയായിരുന്നു രാജൻ. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ആക്ട്സിന്റെ തൃപ്രയാർ ഏകാദശി സ്റ്റാൾ തുറന്നു.

Sudheer K

നന്ദകുമാർ അന്തരിച്ചു.

Sudheer K

തളിക്കുളത്ത് അനർഹമായി വിധവ പെൻഷൻ: നടപടി എടുത്തില്ലെന്ന് ആക്ഷേപം

Sudheer K

Leave a Comment

error: Content is protected !!