News One Thrissur
Updates

പെയിന്റിഗ് വർക്ക് ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന: മതിലകം സ്വദേശി അറസ്റ്റിൽ

മതിലകം : പെയിന്റിഗ് വർക്ക് ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ അറസ്റ്റിൽ. മതിലകം ഓണച്ചമ്മാവ് സ്വദേശി ഈഴ്വത്ര വീട്ടിൽ സജീഷി (40) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച 9. 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്.

വീടിനോട് ചേർന്ന് നടത്തിയിരുന്ന പെയിന്റിഗ് വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബൈക്ക് പെയിന്റ് ചെയ്യാനെന്ന വ്യാജേന സാധാരണ വേഷത്തിൽ വർക്ക്ഷോപ്പിലെത്തിയ പോലീസ് സംഘം കൃത്യമായ നിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. ഹണീബി, എക്സലൻസി 8 പി എം, മലബാർ ഹൗസ്, മക്ഡോവൽസ് എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.

മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മാരായ അജയ് എസ് മേനോൻ,, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, സി പി ഒ സുർജിത്ത്, ജി എസ് സി പി ഒ ഷനിൽ, സി പി ഒ റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

മേരി അന്തരിച്ചു

Sudheer K

ബിജെപി അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

നിർമ്മല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!